കെനിയയില്‍ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപെട്ടു

kenyaനെയ്‌റോബിയ : കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയയിലെ ഷോപ്പിങ്മാളില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടു. സുദര്‍ശന്‍ ബി നാഗരാജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 75 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേ സമയം ഭീകരര്‍ ബന്ധിയാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചെന്നാണ് കെനിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും പോരാട്ടം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

സോമാലിയയിലേക്ക് കെനിയ സൈന്യത്തെ അയച്ചതില്‍ പ്രതിഷേധിച്ച് സോമാലിയന്‍ ഭീകര സംഘടനയായ അല്‍ ഷബാബ് ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഷബാബ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന് പിന്നില്‍ അല്‍ ഷബാബ് മാത്രമല്ല ആഗോള തീവ്രവാദത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് കെനിയന്‍ ആഭ്യന്തര മന്ത്രാലയം വാദിച്ചത്.

നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രത്തിലാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമണം നടത്തിയത്. അക്രമണം തുടങ്ങി അധികം വൈകാതെ തന്നെ സൈന്യം പ്രത്യാക്രമണം നടത്തുകയും നൂറോളം സൈനികര്‍ കൊല്ലപെടുകയും ചെയ്തിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top