Section

malabari-logo-mobile

വിവാഹപ്രായം 16 ആക്കിയാലും വിദ്യഭ്യാസത്തെ ബാധിക്കില്ല; അബ്ദുറബ്ബ്

HIGHLIGHTS : കോട്ടയം : മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന ആവശ്യത്തെ പരോക്ഷമായി ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്ത്.

images (1)കോട്ടയം : മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന ആവശ്യത്തെ പരോക്ഷമായി ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്ത്. 16 വയസ്സിലെ വിവാഹം പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തെ ബാധിക്കില്ലെന്ന് അബ്ദുറബ്ബ് . 40 വയസ്സുകാരും വിദ്യ അഭ്യസിക്കുന്നുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു.

മസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ സംബന്ധിച്ച് സിപിഐഎമ്മിനും ബിജെപിക്കും ഒരേ അഭിപ്രായമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തല്‍ക്കാലം ലീഗ് ചര്‍ച്ചക്കില്ലെന്നും സാമുദായിക രൂപികരണത്തിന് ലീഗ് ശ്രമിക്കുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

sameeksha-malabarinews

വിവാഹപ്രായം വിവാദത്തില്‍ മുസ്ലീം ലീഗിനെതിരെ ശക്തമായ എതിര്‍പ്പുമായി സിപിഐഎം രംഗത്തെത്തി.
വിവാഹപ്രായ വിവാദമുയര്‍ത്തുന്ന മത സംഘടനകളക്ക് പിന്നില്‍ മുസ്ലീം ലീഗാണണെന്ന് വിഎസ് കുറ്റപ്പെടുത്തിയിരുന്നു. വിവാഹപ്രായം കുറക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെങ്കില്‍ അത് കാടത്തം ആണെന്നും വിഎസ് പറഞ്ഞു. സാമുദായിക ധ്രുവീകരണത്തിന് മുസ്ലീം ലീഗ് ശ്രമിക്കുകയാണെന്നും പിണറായി വിജയനും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹപ്രായം കുറക്കണമെന്ന ആവശ്യത്തെ ന്യായീകരിച്ച് ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!