മലപ്പുറം:മക്കരപ്പറമ്പ് അമ്പലപ്പടി റോഡിലുള്ള ആറങ്ങോട്ട് പാലത്തിന്റെ കൈവരിയില്‍ ഇരിക്കുന്നതിനിടെ പുഴയിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാമ്പ്രത്തൊടി പരേതനായ സുനിലിന്റെ മകന്‍ സുധീഷ് ബാബു (ബാബുട്ടന്‍-23)ആണ് ഇന്നു രാവിലെ മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. മക്കരപ്പറമ്പ് അങ്ങാടിയിലെ യുവജന കൂട്ടായ്മ പ്രവര്‍ത്തകനും മക്കരപ്പറമ്പ് പഞ്ചായത്ത് ഗ്രീന്‍ഗാര്‍ഡ് അംഗവും സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനുമായിരുന്നു.
മാതാവ്: ഷീലാവതി മാമ്പ്രത്തൊടി. സഹോദരങ്ങള്‍: സുജീഷ്, സൂരജ് ലാല്‍



