മേക്കപ്പ്മാന്‍ പ്രദീപ് എ റിയാസ് മരണപ്പെട്ടു

തിരൂര്‍: തമിഴ്, മലയാള സിനിമാ മേക്കപ്പ്മാനും മാദ്ധ്യമ പ്രവര്‍ത്തകനുമായിരുന്ന ബി.പി അങ്ങാടിയിലെ പ്രദീപ് എ റിയാസി (ബാബു-42)നെ ഉറക്കത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.

പ്രഹേളിക പത്രം ഉടമയും ചീഫ് എഡിറ്ററുമായ ബഷീര്‍ പുത്തന്‍വീട്ടിലിന്റെ മകനാണ്. ഇന്ന് രാവിലെ കണ്ണൂരിലേക്ക് പോകാനായി രാത്രി വസ്ത്രം ഉള്‍പ്പടെ തയ്യാറാക്കി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണരാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

ഭാര്യ: അഡ്വ. സബീന (തിരൂര്‍ ബാര്‍). മക്കള്‍: റിയ, ദിയ, ലിയ.

 

Share news
error: Content is protected !!
Scroll to Top