തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കും സംവിധായകന്‍ ശാന്തിവിള ദിനേശിനും എതിരായസൈബര്‍ ക്രൈം പൊലീസിന് കൈമാറി.
വിജയ് പി നായരുടെ വ്യാജ ഡോക്ടറേറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുന്നത് തമ്പാനൂര്‍ പൊലീസാണ്. വിജയ് പി നായരെ ഭാഗ്യലക്ഷമിയും സംഘവും കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് നല്‍കിയ കേസില്‍ തമ്പാനൂര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ വിജയ് പി നായരുടെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ യുട്യൂബ് വീഡിയോ യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു.




