പരപ്പനങ്ങാടി: കെ.എസ്ഇബി പരപ്പനങ്ങാടി സെക്ഷനിലെ 5 ജീവനക്കാര്‍ക്ക് കോവിഡ്.ഇതെ തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ മുഴുവനായും ക്വാറന്റയിനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഓഫീസിന്റെ പ്രവര്‍ത്തനം മറ്റ് സമീപ സെക്ഷനാഫീസുകളില്‍ നിന്നും പരിമിതമായ ജീവനക്കാരെ വച്ച് പരിമിതമായ രീതിയില്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് കാരണം സേവനങ്ങള്‍ പൂര്‍ണ്ണമായ രീതിയില്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയില്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും പരപ്പനങ്ങാടി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



