എറണാകുളം പറവൂരില്‍ പെട്രോള്‍ പമ്പില്‍ വന്‍ മോഷണം. വാതില്‍ കുത്തി തുറന്ന് അകത്തുകടന്ന മോഷ്ടാവ് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. ജങ്ഷനു സമീപമുള്ള രംഭ പെട്രോള്‍ പമ്പിന്റെ മുന്‍വാതിലിലെ താഴു പൊളിച്ചാണു മോഷ്ടാവ് അകത്തു കടന്നത്..
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മോഷ്ടാവ് അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഓഫീസ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്.
എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




