Section

malabari-logo-mobile

തിരൂരില്‍ പ്രളയത്തില്‍ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ  മരണപ്പെട്ട റസാഖിന്റെ മക്കളുടെ പഠനം മോഹന്‍ലാല്‍ ഏറ്റെടുത്തു

HIGHLIGHTS : തിരൂര്‍: തിരൂരില്‍ പ്രളയത്തില്‍ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച പ്രവാസിയായ അബ്ദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ...

തിരൂര്‍: തിരൂരില്‍ പ്രളയത്തില്‍ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച പ്രവാസിയായ അബ്ദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. ഫൗണ്ടേഷന്‍ ഡയറക്ടര്‍ മേജര്‍ രവി നേരിട്ട് അബ്ദുള്‍ റസാഖിന്റെ വീട്ടിലെത്തി സഹായം അറിയിക്കുകയായിരുന്നു.

റസാഖിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കി. റസാഖിന്റെ 11-ാം ക്ലാസ്സിലും 9-ാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസ ചെലവുകളാണ് ഫൗണ്ടേഷന്‍ ഏറ്റെടുക്കുക. രണ്ട് കുട്ടികളോടും മോഹന്‍ലാല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു.

sameeksha-malabarinews

ആഗസ്റ്റ് 13നായിരുന്നു തിരൂര്‍ സൗത്ത് പല്ലാറിലാണ് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കട്ടില്‍ വീണ സഹോദരന്റെ മക്കളായ നിഹാന്‍, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ തിരൂര്‍ മിഷന്‍ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം.

തിരൂരില്‍ വെള്ളക്കെട്ടില്‍ വീണകുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!