പാട്ടശ്ശേരി കുഞ്ഞിപോക്കര്‍കുട്ടി എന്ന പി.സി.കുട്ടി (76) നിര്യാതനായി

പരപ്പനങ്ങാടി:മുസ്ലിം ലീഗ് നേതാവായ പാലത്തിങ്ങലിലെ പാട്ടശ്ശേരി കുഞ്ഞിപോക്കര്‍കുട്ടി എന്ന പി.സി.കുട്ടി (76) നിര്യാതനായി.
മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം, പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട്, ട്രഷറര്‍, കോഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍, പാലത്തിങ്ങല്‍ മസ്ജിദുല്‍ ഹിലാല്‍ ട്രഷറര്‍, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഖദീജ. മക്കള്‍: നജീബ്, സുലൈഖ, റഷീദ, മുനീര്‍.
മരുമക്കള്‍: പരേതയായ മൈമൂന, ഹുസ്‌ന, സക്കീന, അഷ്‌റഫ് (താനൂര്‍,മോര്യ)

ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലത്തിങ്ങല്‍ ജുമാ മസ്ജിദില്‍ നടക്കും.

Related Articles