ദുരിതാശ്വാസ നിധിയിലേക്ക് മത്സ്യഫെഡ് ജീവനക്കാര്‍ 60 ലക്ഷം കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മത്സ്യഫെഡിലെ ജീവനക്കാര്‍ ആദ്യഗഡുവായ 60 ലക്ഷം രൂപ നല്‍കി. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ മുഖ്യമന്ത്രി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മത്സ്യഫെഡിലെ ജീവനക്കാര്‍ ആദ്യഗഡുവായ 60 ലക്ഷം രൂപ നല്‍കി. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹരോള്‍ഡും മറ്റുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. നേരത്തെ 147 പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ സമാഹരിച്ച 12.92 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. 2018 ആഗസ്റ്റില്‍ മഹാപ്രളയകാലത്ത് ദുരിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഏകോപനത്തിനും വള്ളങ്ങള്‍ക്ക് ആവശ്യമായ ഇന്ധനവും മറ്റും നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനിടെ മത്സ്യബന്ധനോപകരണങ്ങ ള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിലും മത്സ്യഫെഡ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •