Section

malabari-logo-mobile

പരപ്പനങ്ങാടി കടലുണ്ടി റോഡിലെ അപകടക്കുഴികള്‍ നികത്തി ട്രക്കര്‍ ഡ്രൈവര്‍മാര്‍

HIGHLIGHTS : പരപ്പനങ്ങാടി: പലതവണ അറ്റകുറ്റപണികള്‍ നടത്തിയിട്ടും പൊട്ടിപ്പൊളിഞ്ഞ പരപ്പനങ്ങാടി കടലുണ്ടി റോഡ് ട്രക്കര്‍ ഡ്രൈവര്‍മാര്‍ മണ്ണിട്ട് നികത്തി. മഴ പെയ്തതോ...

പരപ്പനങ്ങാടി: പലതവണ അറ്റകുറ്റപണികള്‍ നടത്തിയിട്ടും പൊട്ടിപ്പൊളിഞ്ഞ പരപ്പനങ്ങാടി കടലുണ്ടി റോഡ് ട്രക്കര്‍ ഡ്രൈവര്‍മാര്‍ മണ്ണിട്ട് നികത്തി. മഴ പെയ്തതോടെ റോഡില്‍ രൂപപ്പെട്ട ആഴമേറിയ കുഴികളില്‍ വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലപ്പോഴും വന്‍ അപകടങ്ങള്‍ തലനാരിഴയ്ക്കാണ് ഇവിടെ നിന്ന് ഒഴിവായിപ്പോയിട്ടുള്ളത്.

പരപ്പനങ്ങാടി ട്രക്കര്‍ ഡ്രൈവേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് നാട്ടുകാരുടെയും വാഹനയാത്രികരുടെയും ദുരിതത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കിയിരിക്കുന്നത്. പുത്തന്‍പീടിക ഭാഗത്തെ നാടുകാണി പാത പൂര്‍ത്തിയായ ഭാഗത്തു നിന്നും വെസ്റ്റേജ് മെറ്റീരിയല്‍ ടിപ്പര്‍ ലോറിയില്‍ എത്തിച്ചാണ് ആഴമേറിയ ഗര്‍ത്തങ്ങള്‍ മൂടിയത്. ഈ കുഴികള്‍ മൂടുന്നതിനു 8 ലോഡ് മണ്ണ് വേണ്ടിവന്നുവെന്നും യാതൊരു പിരിവും എടുക്കാതെ സംഘടന പ്രവര്‍ത്തകരുടെ കഠിനാധ്വാനവും സ്വന്തം നിലക്കുള്ള പണവും ചെലവഴിച്ചാണ് പ്രവര്‍ത്തി നടത്തിയതെന്ന് പരപ്പനങ്ങാടി ട്രക്കര്‍ ഡ്രൈവേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി സെക്രട്ടറി കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. രാവിലെ 8 മണിക്ക് ആരംഭിച്ച പ്രവര്‍ത്തി വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു .

sameeksha-malabarinews

മഴ വന്നതോടെ വെള്ളം മൂടിയ കൊടപ്പാളി പ്രദേശത്തു രക്ഷാ പ്രവര്‍ത്തകര്‍ നിയന്ത്രിച്ചിട്ടാണ് വാഹനം കടത്തി വിട്ടിരുന്നത്. കെ ദിനേശന്‍ ,പി അനില്‍കുമാര്‍ ,കെപി കുഞ്ഞിക്കോയ,കോയക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവൃത്തി നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!