അരീക്കാട്ട് വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വന്‍ അപകടം ഒഴിവായി

താനാളൂര്‍: അരീക്കാട് തലപ്പറമ്പ് വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു വന്‍ അപകടം ഒഴിവായി. അരീക്കാട് – തലപ്പറമ്പ് ചെറിയമുണ്ടം പഞ്ചായത്ത് അതിര്‍ത്തിയില്‍ കക്കാട്ടേരി താജുദ്ദീന്‍ മുസ്ല്യാരുടെ വീടിന്റെ ചുറ്റുമതിലാണ് കനത്ത മഴയെ തുടര്‍ന്ന് നിലം പതിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ ഘോരശബ്ദം കേട്ടാണ് വീട്ടുകാരും പ്രദേശവാസികളും അപകടം അറിയുന്നത്.

മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നിരന്തരം യാത്ര ചെയ്യുന്ന റോഡിലേക്കാണ് ഉഗ്രശബ്ദത്തോടെയുള്ള ഇടിച്ചിലുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ കോണ്‍ഗ്രീറ്റ് പാളികള്‍ ഉള്‍പ്പെടെ മതിലിനോടൊപ്പം ഇടിഞ്ഞു വീണ് തൊട്ടടുത്ത വീടിന്റെ അടുക്കളയുടെ മുകള്‍ഭാഗത്തേക്കാണ് പതിച്ചത്. വൈദ്യുതി ലൈന്‍ പൊട്ടി വീണതും ഭീതി പടര്‍ത്തി. ഉടന്‍ തന്നെ കെ എസ് ഇ ബി അധികൃതര്‍ എത്തി വൈദ്യുതി ലൈന്‍ വിഛേദിച്ചു. മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ നിലനില്‍പ്പും അപകടാവസ്ഥയിലാണ്.

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ്, പഞ്ചായത്ത് മെമ്പര്‍ ടി. എ റഹീം, അസിസ്റ്റന്റ് സെക്രട്ടറി കെ വിനോദ്, ചെറിയമുണ്ടം വില്ലേജ് ഓഫീസര്‍ യാസിറ, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കുഞ്ഞിപ്പ തെയ്യമ്പാടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. വി മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top