HIGHLIGHTS : Maintenance on Rail: 2 days Some trains were completely and partially cancelled
കൊച്ചി: ഞായര്‍ സര്‍വീസ് നടത്തേണ്ട രണ്ടു ട്രെയിനുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. അങ്കമാലി റെയില്‍വേ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്ഥലങ്ങളില്‍ മാറ്റമുണ്ട്.
ഞായര്‍ രാവിലെ 7.20നുള്ള പാലക്കാട്– എറണാകുളം മെമു, പകല്‍ 2.45നുള്ള എറണാകുളം– പാലക്കാട് മെമു എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയത്. ശനി തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെട്ട തൂത്തുക്കുടി– -പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയ്ക്കും പാലക്കാടിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഞായര്‍ രാവിലെ 5.55നുള്ള തിരുവനന്തപുരം സെന്‍ട്രല്‍- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയിലും റദ്ദാക്കി. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് എറണാകുളം ടൗണിനും ഷൊര്‍ണൂരിനുമിടയില്‍ യാത്ര അവസാനിപ്പിക്കും. രാവിലെ 5.10നുള്ള കണ്ണൂര്‍— ആലപ്പുഴ എക്സ്പ്രസ് ഷൊര്‍ണൂരിനും ആലപ്പുഴയ്ക്കുമിടയിലും ഭാഗികമായി റദ്ദാക്കി.
തിങ്കള്‍ വൈകിട്ട് 4.05നുള്ള പാലക്കാട്– തൂത്തുക്കുടി പാലരുവി എക്സ്പ്രസ് വൈകിട്ട് 4.05ന് ആലുവയില്‍നിന്ന് പുറപ്പെടും. പകല്‍ 1.05ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട -തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ് വൈകിട്ട് 5.25ന് എറണാകുളത്തുനിന്നായിരിക്കും പുറപ്പെടുക. ഷൊര്‍ണൂരില്‍നിന്ന് തിങ്കള്‍ പകല്‍ 3.50നുള്ള – തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് വൈകിട്ട് 5.20ന് എറണാകുളത്തുനിന്ന് പുറപ്പെടും. പകല്‍ 3.50ന് പുറപ്പെടേണ്ട ആലപ്പുഴ– കണ്ണൂര്‍ എക്സ്പ്രസ് രാത്രി 7.50ന് ഷൊര്‍ണൂരില്‍നിന്നായിരിക്കും തിരിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു