Section

malabari-logo-mobile

ബ്ലാക്ക് ഫംഗസ് ബാധ പ്രധാന വെല്ലുവിളി: പ്രധാനമന്ത്രി

HIGHLIGHTS : The main challenge of the black fungus epidemic: the Prime Minister

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധ പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവര്‍ത്തകര്‍ കരുതിയിരിക്കണം. ബ്ലാക്ക് ഫംഗസ് ബാധയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം കൊവിഡിന്റെ മൂന്നാം വകഭേദം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക തള്ളാതെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്തെത്തി. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

അവശ്യമരുന്ന് ദൗര്‍ലഭ്യം പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ഫലപ്രദമായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബ്ലാക്ക് ഫംഗസിനെ സംസ്ഥാനങ്ങള്‍ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കണം. വലിയ രീതിയില്‍ പടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണ നടപടികള്‍ ഉണ്ടായേക്കുമെന്നും വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!