Section

malabari-logo-mobile

മോഹന്‍ലാലിന്റെ ‘മരക്കാരി’ നെ അടപടലം എയറില്‍ നിര്‍ത്തി സോഷ്യല്‍മീഡിയ; ‘ബെട്ടിയിട്ട ബായത്തണ്ട്’ തിരിഞ്ഞുകുത്തുന്നു

HIGHLIGHTS : Laterst malyalam movie marikkar

ഏറെ പ്രതീക്ഷയോടെ ഫാന്‍സ്‌ഷോയില്‍ തുടങ്ങി ആളും ആരവത്തോടെ തിയ്യേറ്ററിലെത്തിയ മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സോഷ്യല്‍ മീഡയിയുടെ ട്രോള്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്നു.

സിനിമയുടെ കഥയും തിരക്കഥയും ചരിത്രത്തോട് എത്രത്തോളം നീതിപുലര്‍ത്തിയെന്ന അഭിപ്രായം വരാനിരിക്കെ ആകെ മൊത്തം സിനിമ എങ്ങിനെയെന്നുള്ളത് ഫാന്‍സ് ഷോ കഴിയുമ്പോള്‍ തന്നെ വെളിവായി തുടങ്ങിയിരുന്നു. പുലര്‍ച്ചെ മൂന്നരമണിക്ക് ആദ്യഷോ കഴിഞ്ഞു പുറത്തിറങ്ങിയ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ മുഖം തന്നെ സിനിമ ഏത്രത്തോളും പരാജയമാണെന്ന് വിളിച്ചുപറയുന്നതായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടിറങ്ങി ട്രോള്‍ ചിത്രങ്ങളും വീഡിയോകളും ഏറെ ചിരിപടര്‍ത്തി. ‘ ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ’ എന്ന മോഹന്‍ലാലിന്റെ മരക്കാരിന്റെ ഡയലോഗ് തന്നെ ട്രോളായി. തിയ്യേറ്ററില്‍ സിനിമ കണ്ട് ഉറങ്ങിക്കിടന്നിരുന്ന പ്രേക്ഷകരെ കാണിച്ച് ഈ ഡയലോഗ് പറഞ്ഞ് ട്രോളുകയായിരുന്നു.

ഏതായാലും ‘ബെട്ടിയട്ട ബായത്തണ്ട്’ ഇപ്പോ സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. വഖഫ് വിഷയത്തില്‍ സമസ്തയുടെ പ്രതികരണം കേട്ട പിഎംഎ സലാമിനെ ട്രോളാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് ഉപയോഗിച്ചു കഴിഞ്ഞു.

മറ്റൊന്ന് അതി ഗംഭീരം … വല്ലാത്തൊരു തീയ്യേറ്റര്‍ എക്‌സപീരിയന്‍സ് ആയിരുന്നു….
ജീവിതത്തില്‍ ആദ്യമായി ഇത്രയും പേരെ തട്ടിയുണര്‍ത്തി തിയ്യേറ്ററിന് പുറത്തേക്ക് കടക്കേണ്ടിവന്നത്.

ചിത്രം കണ്ട് പുറത്തിറങ്ങിയ പ്രേക്ഷകരോട് അഭിപ്രായം ചോദിക്കുന്ന വീഡിയോയും ഹിറ്റായിരിക്കുകയാണ്. ഉത്തരം പറയുന്നതവരല്ലാം ചിത്രത്തെ കളിയാക്കുന്നതാണ് ഈ വീഡിയോ

 

ഇംഗ്ലീഷ് സിനിമ ട്രോയിലെ രംഗങ്ങളും എന്തിന് ഡയലോഗ് അടക്കം കോപ്പിയടിച്ചു എന്നാണ് വിമര്‍ശനം. ക്ലാഷ് ഓഫ് ടൈറ്റാന്‍, പൈറെറ്റ് ഓഫ് കരീബിയന്‍, അഡ്മിറല്‍ എന്നീ സിനിമകളുടെ കോപ്പിയാണ് എന്നാണ് പ്രിയദര്‍ശനെതിരെ ഉയരുന്ന മറ്റൊരു ആരോപണം.

ബാഹുബലി സ്റ്റൈല്‍ പ്രതീക്ഷിച്ചപോയവര്‍ക്ക് ഒരു ത്രില്ലും, ചടുലതയുമില്ലാത്ത ചിത്രമായിപ്പോയി മരക്കാര്‍ എന്ന അഭിപ്രായമാണ് ഉയരുന്നത്. മൂന്നുമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ചിത്രം വല്ലാതെ ലാഗ് ചെയ്യുന്നു എന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു.

മലബാറിലെ ഭാഷ പ്രയോഗത്തില്‍ പ്രിയദര്‍ശന്‍ ഇപ്പോഴും പരാജയം തന്നെയാണ്. ബെട്ടിയിട്ട ബായത്തണ്ട് കിളിച്ചുണ്ടന്‍ മാമ്പഴത്തെ ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല ഒരു കാലത്ത് ഒരിടത്ത് താമസിക്കുന്ന വ്യത്യസ്ത ആളുകളുടെ സംഭാഷണ ശൈലി അങ്ങേയറ്റം വ്യത്യസ്തമാകുന്നതും അരോചകമാകുന്നു.
മോഹന്‍ലാല്‍ എന്ന മഹാനടന്റെ അഭിനയതികവിന്റെ അസുലഭ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലില്ലെന്ന് പറയേണ്ടി വരും.

ലോകത്തെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേനെ 16,000 ഷോകളാണ് ഉണ്ടാകുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഏതായാലും റിസര്‍വേഷനിലൂടെ തന്നെ ചിത്രത്തിന്റെ മുടക്ക് മുതലായ 100 കോടി ചിത്രം നേടിക്കഴിഞ്ഞുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!