എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി

എം എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി. ഹരിത വിഷയത്തിലും വയനാട്ടിലെ പ്രളയ ഫണ്ട് വെട്ടിപ്പിലും നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിനെ തുടർന്നാണ് എംഎസ്എഫ് നേതാവ് ഷൈജലിനെ ലീഗ് പുറത്താക്കിയത്. ഗുരുതര അച്ചടക്കലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ജില്ലാ പ്രവർത്തക സമിതി അംഗവും കൂടി ആയിരുന്നു പി പി ഷൈജൽ.

ഹരിത നേതാക്കളെ പിന്തുണച്ച ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മിറ്റി നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു ഇതിനുപിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തത്.

പരാതി ഉന്നയിച്ച ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഷൈജലിനെ നീക്കിയത്. ഇതിന് പിന്നാലെ ജില്ലാ നേതാക്കൾക്കെതിരെ പ്രളയഫണ്ട് തട്ടിപ്പ് ആരോപണവും കൽപ്പറ്റ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖിനെ തോൽപിക്കാൻ ലീഗിലെ ഒരു വിഭാഗം ശ്രമിച്ചെന്ന ആരോപണവും ഷൈജൽ ഉയർത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top