Section

malabari-logo-mobile

മാഹിപ്പടി ഇനി ഗാന്ധിനഗര്‍

HIGHLIGHTS : പരപ്പനങ്ങാടി : ഇനി ഈ പ്രദേശത്ത് മദ്യാസക്തിക്കടിമപ്പെട്ട് സ്വപനങ്ങള്‍ നഷ്ടപ്പെട്ട്

2014-10-01 12.50.26പരപ്പനങ്ങാടി : ഇനി ഈ പ്രദേശത്ത് മദ്യാസക്തിക്കടിമപ്പെട്ട് സ്വപനങ്ങള്‍ നഷ്ടപ്പെട്ട് കൈവിറ മാറ്റാനായി അതിരാവിലെ മുതല്‍ ക്യൂ നില്‍ക്കുന്നവരെ കാണില്ല. വൈകുന്നേരങ്ങളില്‍ തൊട്ടടുത്ത ഇടവഴികളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ കാണില്ല. പരപ്പനങ്ങാടിയുടെ ഭൂപടത്തില്‍ നിന്ന് മാഹിപ്പടി എന്ന സ്ഥലനാമം തന്നെ ഇല്ലാതായിരിക്കുന്നു. ശക്തമായ ജനകീയ സമരം മൂലം പഞ്ചായത്തിലെ അവസാനത്ത മദ്യവില്‍പ്പനകേന്ദ്രമായ അഞ്ചപ്പുരയിലെ ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടിയതോടെയാണ് മാഹിപ്പടി എന്ന പേര് മാറ്റി നാട്ടുകാര്‍ ഈ സ്ഥത്തിന് ഗാന്ധിനഗര്‍ എന്ന് പേരിട്ടിരിക്കുന്നത്.

1993ല്‍ സ്വകാര്യവ്യക്തി പരപ്പനങ്ങാടി കോടതിയുടെ പരിസരത്ത് നടത്തിവന്നിരുന്ന വിദേശമദ്യഷാപ്പ് അഞ്ചപ്പുരക്കും അയ്യപ്പന്‍കാവിനുമിടക്ക് വന്നതോടെയാണ് ഈ സ്ഥലത്തിന് മാഹിപ്പടി എന്ന് പേര് വന്നത്. നേരത്തെ മുതല്‍ ഇവിടെ ഒരു കള്ളുഷാപ്പും ചാരായഷാപ്പും പ്രവര്‍ത്തിച്ചുവന്നിരുന്നു. മുന്ന് മദ്യഷാപ്പുകളും ഒരിടത്തെത്തിയതോടെയാണ് നിരനിരയായി മദ്യഷാപ്പുകളുള്ള മാഹിയുടെ പേര് ഇവിടെയുമെത്തിയത്. ഏതോ ഒരു രസികന്റെ വായില്‍ നിന്ന വീണ ഈ പേര് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മദ്യം വാങ്ങാനെത്തുന്നവരും ചേര്‍ന്ന ഹിറ്റാക്കുകയായിരുന്നു GANDHINAGAR copy
പിന്നീട് 1996 ഏപ്രില്‍ ഒന്നിന് ചാരായഷാപ്പ് പൂട്ടിയപ്പോയപ്പോഴും, കുറ്റിപ്പുറം മദ്യദുരന്തത്തെ തുടര്‍ന്ന കള്ള് ഷാപ്പ് അടച്ചിട്ടും ആ നാടിന്റെ മേല്‍ വീണ പേരിന് മാത്രം മാറ്റമുണ്ടായില്ല. ഈ ഗാന്ധിജയന്തി ദിനത്തില്‍ ഇവിടുത്തെ അവസാന മദ്യഷാപ്പിനും താഴുവീണതോടെ മാഹിപ്പടി എന്ന പേര് വിസ്മൃതിയിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!