മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണല്‍ നാളെ

Untitled-1 copy മുംബൈ: മഹാരാഷ്ട്രയിലെയും ഹരിയാനിയിലെയും വോട്ടെണ്ണെല്‍ നാളെ നടക്കും. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ബീഡ്‌ ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വോട്ടെണ്ണലാണ്‌ നടക്കുക.

ചതുഷ്‌കോണ മത്സരം നടന്ന മഹാരാഷ്ട്രയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ക്ക്‌ നേട്ടമുണ്ടാകുമെന്നാണ്‌ അവകാശപ്പെടുന്നത്‌.

താരതമ്യേന ഭേദപ്പെട്ട പോളിംഗാണ്‌ രണ്ട്‌ രണ്ടു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്‌. ഇരു സംസ്ഥാനങ്ങളിലും മുന്നിട്ട്‌ നില്‍ക്കുന്ന കോണ്‍ഗ്രസും ബിജെപിയും ഉറച്ച വിജയപ്രതീക്ഷയിലാണ്‌.

ഹരിയാനയിലെ 90 മണ്ഡലങ്ങളിലെ 1351 സ്ഥാനാര്‍ത്ഥികളാണ്‌ ജനവിധി തേടുന്നത്‌. മഹാരാഷ്ട്രയില്‍ 1699 സ്വതന്ത്രരുള്‍പ്പെടെ 4119 സ്ഥാനാര്‍ത്ഥികള്‍ ജനവിധിതേടുന്നുണ്ട്‌. 287 സീറ്റുകളില്‍ കോണ്‍ഗ്രസ്സും 280 സീറ്റുകളില്‍ ബിജെപിയും ശിവസേന 282 സീറ്റുകളിലും മത്സരിക്കുന്നു. എന്‍സിപി 278 ഉം എംഎന്‍എസ്‌ 219 ഉം സീറ്റുകളിലുമാണ്‌ മത്സരിക്കുന്നത്‌.

ശിവസേന ബിജെപിയുമായും എന്‍സിപി കോണ്‍ഗ്രസ്സുമായും സഖ്യം പിരിഞ്ഞശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്‌ എന്ന പ്രത്യേകതയും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിനുണ്ട്‌.

Share news
error: Content is protected !!
Scroll to Top