വള്ളിക്കുന്നില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടയടി

വള്ളിക്കുന്ന്‌: കേരളോത്സവത്തിനോടനുബന്ധിച്ച്‌ നടന്ന ഫൂട്‌ബോള്‍ മത്സരത്തിനിടെ കയ്യാങ്കളി. അത്താണിക്കല്‍ പഞ്ചായത്ത്‌ സ്റ്റേഡിയത്തില്‍ വച്ച്‌ വെള്ളിയാഴ്‌ച വൈകീട്ട്‌ രണ്ട്‌ ക്ലബ്ബുകളിലെ കളിക്കാര്‍ തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌.

പഞ്ചായത്ത്‌ തല ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തിയ്യതി സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക്‌ നീളുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാരിടപെട്ട്‌ രണ്ടുകൂട്ടരെയും പിടിച്ചുമാറ്റുകായയിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top