മലയാളിയുടെ ഐഎസ്‌ ബന്ധം; പാലക്കാട്‌ കേന്ദ്രീകരിച്ച്‌ അന്വേഷണം

Untitled-1 copy ദില്ലി: മലയാളിയുടെ ഐഎസ്‌ ബന്ധത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. അന്വേഷണം പാലക്കാട്‌ സ്വദേശിയെ കേന്ദ്രീകരിച്ചാണ്‌ തുടങ്ങിയിരിക്കുന്നത്‌.

ഇക്കാര്യത്തെ കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ റോ യാണ്‌ സംസ്ഥാനത്തിന്‌ വിവരം നല്‍കിയിരിക്കുന്നത്‌. കേരളത്തില്‍ ആദ്യമായാണ്‌ ഐഎസ്‌ ബന്ധം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

നേരത്തെ പൂണെയില്‍ ചില യുവാക്കളുടെ ഐഎസ്‌ ബന്ധം സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തോട്‌ റിപ്പോര്‍ട്ട്‌ തേടിയതായി സൂചനയുണ്ട്‌.

കാശ്‌മീരിലെ പൊതുവേദിയില്‍ ചിലര്‍ ഐഎസിന്റെ പതാക വീശിയതായി സൈന്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇക്കാര്യം സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top