പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയംകോട് ബീവിപ്പടിക്ക് സമീപം പുത്തന്‍കുളത്തു വെച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സൈക്കിളിന് പിറകില്‍ കാറിടിച്ചാണ് അപകടം. അപകടത്തില്‍ രണ്ട് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
വെളിയംകോട് കിണര്‍ സ്വദേശികളായ സ്വാലിഹ്(13), ഹംദാന്‍ (10) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
കുട്ടികളെ പരസ്പരം ജി.സി.സി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം വെളിയംകോട് ആശുപത്രിയിലും പിന്നീട് ചാവക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സ്വാലിഹിനെ തൃശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




