എം.ആര്‍.സി അരിയല്ലൂരിന്റെ ‘അക്ഷരപ്പാട്ടുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്യ്തു

അരിയല്ലൂര്‍: എം.ആര്‍.സി അരിയല്ലൂരിന്റെ
(മേനാത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍)ആദ്യ കവിതാ സമാഹാരമായ ‘അക്ഷരപ്പാട്ടു’കള്‍ പ്രാകാശനം ചെയ്തു. കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കഥയും കവിതയുമെഴുതുന്ന എം.ആര്‍.സി യുടെ ആദ്യ കവിതാ സമാഹാരമായ ‘അക്ഷരപ്പാട്ടുകള്‍’ യുവകവിയും പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂര്‍
പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ വിജേഷ് വള്ളിക്കുന്നിന് നല്‍കി പ്രകാശനം ചെയ്തു.

അരിയല്ലൂര്‍ മാധവാനന്ദ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍(mvhss)വെച്ച് നടന്ന ചടങ്ങില്‍ സതീഷ് തോട്ടത്തില്‍,ഡോക്ടര്‍ എ.പ്രസാദ്,മാധവന്‍ പാലാട്ട്,കവറൊടി മുഹമ്മദ്,തൃദീപ് ലക്ഷ്മണ്‍,ജലീല്‍ പരപ്പനങ്ങാടി,ത്രേസ്യാമ ടീച്ചര്‍,സോമരാജന്‍ മാസ്റ്റര്‍,നീലകണ്ഠന്‍ നമ്പൂതിരി,ഒ.ലക്ഷ്മി,പുതുമന രവീന്ദ്രന്‍,ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുഞ്ഞുങ്ങള്‍ക്ക് നിഷ്പ്രയാസം അക്ഷരങ്ങള്‍ പഠിക്കാന്‍ പാകത്തിലാണ് രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്. സ്വര,വ്യഞ്ജന,കൂട്ടക്ഷരങ്ങള്‍ പ്രത്യേകം അണിനിരത്തി
എഴുതിയിട്ടുള്ള കവിതകള്‍ ഭാഷക്കും സാഹിത്യത്തിനും കരുത്തു പകരുന്നതിനൊപ്പം
നമുക്ക് കൈമോശം വരുന്ന മൂല്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.ഗ്രീന്‍ ബുക്‌സ് തൃശൂര്‍ ആണ് പ്രസാധകര്‍.115 രൂപയാണ് പുസ്തകത്തിന്റെ വില.

Share news
error: Content is protected !!
Scroll to Top