വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു:ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറവളവില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് ഗ്യാസുമായി വരുകയായിരുന്നതിനിടിയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ ടാങ്കറിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്കേറ്റു. ടാങ്കറില്‍ നിന്ന് ഗ്യാസ് ചോരുന്നില്ലെന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് റിപ്പോര്‍ട്ട്. ടാങ്കറില്‍ നിന്ന് ഗ്യാസ് ചോരാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്.

മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top