സ്വത്തിന് വേണ്ടി മകന്‍ അമ്മയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

കൊല്ലം: മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടി. ചെമ്മാമുക്ക് വി ടി നഗര്‍ സ്വദേശി സാവിത്രിയമ്മ(84)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. കൂട്ടു പ്രതി കുട്ടന്‍ എന്നയാളെ പോലീസ് തിരയുകയാണ്. സംഭവം നടന്നിട്ട് ഒരുമാസത്തോളമാകുന്നു.

അമ്മയെ സെപ്റ്റംബര്‍ അഞ്ചുമുതല്‍ കാണാനില്ലെന്ന് കാണിച്ച് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ സുനിലും അമ്മയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

രണ്ടുലക്ഷം രൂപയ്ക്കുവേണ്ടി വീടിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ അമ്മയെ ഉപദ്രവിക്കുറുണ്ടായിരുന്നുവെന്ന് മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. സുനില്‍ മറ്റൊരു കൊലക്കേസിലെ പ്രതികൂടിയാണ്.

പരിശോധനയ്ക്കിടെ വീട്ടുമുറ്റത്തെ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇത് കൊലപാതകമാണെന്നു പോലീസ് കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top