ഓപ്പറേഷന്‍ പീ ഹണ്ട്;11 പേര്‍ പിടിയില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ പീഹണ്ടിലൂടെ വീണ്ടും പതിനൊന്നു പേര്‍ അറസ്റ്റിലായി. ഇന്‍ര്‍ പോളും കേരള പോലീസും സംയുക്തമായാണ് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പുന്നത് കണ്ടെത്താനായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നതു തടയുന്നതിന് വേണ്ടിയാണ് സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ട് ആരംഭിച്ചത്.

പ്രതികള്‍ വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇവര്‍ പ്രചരിപ്പിക്കാനായി ഉപയോഗിച്ച ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലീസ് പിടികൂടി.

നേരത്തെ നടത്തിയ റെയ്ഡില്‍ കുട്ടികളുടെ മോശം ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പ്രചരിപ്പിച്ച 12 പേര്‍ പിടിയിലായിരുന്നു.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ പരിശോധന സംസ്ഥാന വ്യാപകമായി തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top