പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്സിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കൊണ്ടോട്ടി ഇ എം ഇ എ കോളജില്‍ നടന്ന ചതുര്‍ദിന പ്രീമാരിറ്റല്‍ കൗണ്‍സിലിങ് കോഴ്സിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി.

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍കുട്ടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നാലുദിവസം നീണ്ടുനിന്ന കോഴ്സില്‍ ദാമ്പത്യജീവിത മുന്നോരുക്കങ്ങള്‍, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, ദമ്പതികളുടെ മനസ്സും ശരീരവും, പ്രശ്നങ്ങളും പരിഹാരവും, സന്തുഷ്ട കുടുംബജീവിതത്തിലെ ആശയവിനിമയങ്ങള്‍, തുടങ്ങി പത്തോളം വിഷയങ്ങളിലാണ് കൗണ്‍സിലിങ് കോഴ്സ് നടന്നത്.

വിവിധ പഠന വകുപ്പുകളില്‍ നിന്നായി 50 ല്‍ പരം വിദ്യാര്‍ത്ഥികളാണ് കോഴ്സില്‍ സംബന്ധിച്ചത്. കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ലഫ്റ്റനന്റ് അബ്ദുല്‍ റഷീദ് പിന്‍സിപ്പല്‍ ഡോ.സി പി അയൂബ്, വിദ്യാര്‍ത്ഥി പ്രതിനിധി ഫവാസ്,അര്‍ഷദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top