ഫ്‌ളക്‌സ് നിരോധനത്തിനെതിരെ തിരൂരങ്ങാടിയില്‍ പ്രതിഷേധ പ്രകടനം

തിരൂരങ്ങാടി: ഫ്‌ളക്‌സ് നിരോധനത്തിനെതിരെ സൈന്‍പ്രിന്റിംഗ് അസോസിയേഷന്‍ തിരൂരങ്ങാടി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും 16-ാം തിയ്യതി നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ വിളംമ്പരജാഥയും ചെമ്മാട് ടൗണില്‍ നടത്തി.

ഫ്ളക്സ് നിരോധനത്തോടെ രണ്ട് ലക്ഷത്തോളം യുവാക്കള്‍ ജോലി ചെയ്യുന്ന ചെറുകിട വ്യവസായ മേഖല അടച്ച് പൂട്ടലിന്റെ വക്കത്ത് എത്തി നില്‍ക്കുയാണെന്നും 100 മൈക്രോയില്‍ കൂടുതലുള്ള ബാനറുകളില്‍ പ്രിന്റ് ചെയ്യാമെന്നുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിയമം നിലവിലിരിക്കെ 150 മൈക്രോയില്‍ കൂടുതലുള്ളതും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്നതുമായ ഫ്ളക്സ് സര്‍ക്കാര്‍ നിരോധിച്ചത് ശാസ്ത്രീയമായ പഠനമോ കൂടിയാലോചനകളോ ഇല്ലാതെയാണെന്നും. അതുകൊണ്ടുതന്നെ നിരോധനം പിന്‍ വലിക്കണമെന്നാണ് തങ്ങള്‍ക്ക് സര്‍ക്കാറിനോട് ആവശ്യപ്പെടാനുള്ളതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അബ്ബാസ് തിരൂരങ്ങാട്, ഏരിയ പ്രസിഡന്റ് കെ.പി കോയ, സെക്രട്ടറി കരീം വളാഞ്ചേരി, ഏരിയ പ്രസിഡന്റ് അപ്പു എന്നിവര്‍ നേതൃത്വം നല്‍കി. സൈന്‍പ്രിന്റിംഗ് മേഖലയില്‍ ജോലിചെയ്യുന്ന നൂറോളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

Related Articles