സാമ്പത്തിക ചൂഷണത്തിനെതിരേ ഇരകളുടെ പോരാട്ട സംഗമം പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി:ഓണ്‍ലൈനിലും ഓഫ് ലൈനിലും കൊടികുത്തി വാഴുന്ന സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരേ പരപ്പനങ്ങാടി ജനകീയ പ്രതിരോധ വേദി സംഘടിപ്പിക്കുന്ന ഇരകളുടെ പോരാട്ട സംഗമം ഞായറാഴ്ച. രാവിലെ 10 മുതല്‍ പരപ്പനങ്ങാടി ടോള്‍ ബൂത്തിന് സമീപം രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രചരണാര്‍ത്ഥം ശനിയാഴ്ച പരപ്പനങ്ങാടിയില്‍ ബോധവല്‍ക്കരണ ജാഥയും നടക്കും.

എം വി മുഹമ്മദലി, എം സിദ്ധാര്‍ത്ഥന്‍, പി കെ അബൂബക്കര്‍ ഹാജി, ദേവന്‍ ആലുങ്ങല്‍, പി വി തുളസീദാസ്, എ ജയപ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles