മേരി കോമിന് വെങ്കലം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന് വെങ്കലം. മൂന്നു റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു പോയിന്റുകള്‍ക്കാണ് മേരി കോം പരാജയപ്പെട്ടത്. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോടാണ് മേരി കോമിന് തോല്‍വി.

അതെസമയം റിസല്‍ട്ടില്‍ ഇന്ത്യ അപ്പീല്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ലോക ബോക്‌സിംഗ് ഫെഡറേഷന്‍ ഉടന്‍ അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കും. മത്സരം ഏകപക്ഷീയമായിരുന്നില്ലെന്നും ഒന്നിനെതിരെ നാലു പോയിന്റുകള്‍ക്ക് പരാജയപ്പെട്ടുവെന്നത് വിശ്വസിക്കാന്‍ പറ്റാത്തതാണെന്നുമാണ് ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാട്.

മേരിക്ക് ലഭിക്കുന്ന എട്ടാമത്തെ മെഡലാണിത്.

Related Articles