പാവറട്ടി കസ്റ്റഡിമരണക്കേസ്;ഒരാള്‍ കൂടി കീഴടങ്ങി

പാവറട്ടി: തൃശ്ശൂര്‍ പാവറട്ടിയില്‍ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഒരാള്‍ കൂടി പോലീസില്‍ കീഴടങ്ങി. എക്‌സൈസ് ഉദ്യോഗസ്ഥനായ ബെന്നിയാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ ആറുപേര്‍ കീഴടങ്ങി. പ്രിവന്റീവ് ഓഫീസറായ ഉമ്മറിനെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല.

ഒക്ടോബര്‍ മൂന്നിനാണ് രഞ്ജിത്ത് കുമാര്‍ എക്‌സൈസ് കസ്റ്റഡിയില്‍ മരിച്ചത.് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ജീപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ തലയ്ക്കും മുതുകിനും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

പാവറട്ടി കസ്റ്റഡി കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന മന്ത്രി സഭ തീരുമാനിച്ചിരുന്നു.

Related Articles