തേഞ്ഞിപ്പലത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഉമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം കോഹിനൂരില്‍ യുവതി മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തോട്ടത്തില്‍ അലവിക്കുട്ടിയുടെ മകളും മൊറയൂര്‍ സ്വദേശി പി. ലുഖ്മാന്റെ ഭാര്യയുമായ അനീസ (32)യാണ് കുഞ്ഞിനെ കൊലപ്പെടുത്തുകയും ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തത്. കൈഞരമ്പുകള്‍ മുറിച്ചാണ് അനീസ ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്നാമത്തെ പ്രസവത്തിന് ശേഷം അനീസക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.

അനീസ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് തേഞ്ഞപ്പലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ ഫോറന്‍സിക്ക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

അനീസയ്ക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്.

Related Articles