എം എം അക്ബറിന് ജാമ്യം

കൊച്ചി: മതപ്രഭാഷകനും പീസ് സ്‌കൂള്‍ ഡയറക്ടറുമായ എം എം അക്ബറിന് ജാമ്യം ലഭിച്ചു. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതസ്പര്‍ധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് സ്‌കൂളില്‍ പഠിപ്പിച്ചു എന്ന കേസിലാണ് ഫെബ്രുവരി 25 ന് ഓസ്‌ട്രേലിയയില്‍ നിന്ന് ഖത്തറിലേക്ക് പോകുന്ന വഴി ഹൈദരബാദ് വിമാനത്താവളത്തില്‍ വെച്ച് ഇദേഹത്തെ അറസ്റ്റ് ചെയ്തത്.

രണ്ടാളുടെ ആള്‍ജാമ്യത്തില്‍ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും അക്ബര്‍ ഇന്ന് തന്നെ ജയില്‍മോചിതനാകാന്‍ സാധ്യതയില്ല. തൃശൂര്‍ കാട്ടൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇദേഹത്തിനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ജാമ്യത്തിനായി അക്ബര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

കഴിഞ്ഞദിവസം അക്ബറിനെതിരായ രണ്ട് കേസുകളിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top