ചാന്ദ്രദിനം: വേറിട്ട മാതൃകയൊരുക്കി പരപ്പനങ്ങാടി ജി എം എൽ പി സ്കൂൾ

പരപ്പനങ്ങാടി: ചാന്ദ്രദിനത്തിൽ പരപ്പനങ്ങാടി ജിഎംഎൽപി സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നിർമ്മിച്ച ജിഎസ്എൽവി റോക്കറ്റിന്റെ വലിയ മാതൃക കുട്ടികൾക്ക് നവ്യാനുഭവമായി
ചെറു മാതൃകകളുമായി കുട്ടികളും സ്കൂളിൽ എത്തിയതോടെ ഈ വർഷത്തെ ചാന്ദ്രദിന ആഘോഷം ഗംഭീരമായി. പിടിഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച ജിഎസ്എൽവി റോക്കറ്റിന്റെ മാതൃക കുട്ടികൾക്ക് സമർപ്പിച്ചുകൊണ്ട് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നൗഫൽ കെ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ്, വാർഡ് കൗൺസിലർ സൈതലവി കോയ, എസ് എം സി ചെയർമാൻ സുബൈർ, എംടിഎ പ്രസിഡണ്ട് ജുബൈരിയ, പിടിഎ എസ് എം സി എം ടി എ നിർവാഹക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പ്രധാന അധ്യാപകൻ ടോമി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സതീഷ് എം വി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top