Section

malabari-logo-mobile

പാചകഗ്യാസ് വിലവര്‍ദ്ധന പ്രതിഷേധം കത്തുന്നു: പാചകവിതരണം സ്തംഭിച്ചു

HIGHLIGHTS : ഹോട്ടലുകള്‍ അടച്ചിടും. പാചകവാതകവില കൂട്ടിയതിനെതിരെ പ്രതിഷേധം. ശക്തം. പാചകവാതക്ത്തിന് സിലിണ്ടറൊന്നിന് 230 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്്. ഇപ്...

2014-01-02 17.54.59ഹോട്ടലുകള്‍ അടച്ചിടും
തിരു :പാചകവാതകവില കൂട്ടിയതിനെതിരെ പ്രതിഷേധം. ശക്തം. പാചകവാതക്ത്തിന് സിലിണ്ടറൊന്നിന് 230 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്്. ഇപ്പോള്‍ വില 1298.50 രൂപയിലെത്തിയിരിക്കുകയാണ്. വാണിജ്യ സിലണ്ടറിനാകടെടെ പുതിയ വില 2196 രൂപയാണ്.

ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും ്അടച്ചിടും. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. വി്‌ല വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്ങില്‍ വരുദിവസങ്ങളില്‍ ഹോട്ടലുകള്‍ അനശ്ചിതകാലത്തെക്ക് അടച്ചിടുന്നതടക്കമുള്ള സമരങ്ങള്‍ ആലോചിക്കുമെന്ന്് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

വ്യാപരിവ്യവസായ സമിതി ഇന്ന് കരിദിനമായി ആചരിക്കും.. വീട്ടമ്മമാര്‍ അ
ടുക്കള പൂട്ടി തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് മഹിള അസോസിയേഷന്‍ നേതാവ് പികെ ശ്രീമതി ടീച്ചര്‍ പ്രതികരിച്ചു.
എണ്ണക്കമ്പിനകളുടെ താത്പര്യത്തേക്കാള്‍ ജനങ്ങളുടെ താത്പര്യത്തിനാണ് എതു സര്‍ക്കാരും മുന്‍ഗണന നല്‍കേണ്ടതെന്ന് വിഎം സുധീരന്‍ പ്രതികരിച്ചു.പാചകവാതകവില വര്‍ദ്ധന നഗ്നമായ കൊള്ളയാണെന്ന് തോമസ് ഐസക് എംഎല്‍എ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പാചകവാതക വില വര്‍ദ്ധന പുറത്ത് വന്നപ്പോള്‍ അങ്ങിനെ ഒരു വിലവര്‍ദ്ധനവില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിലവര്‍ദ്ധനയിലെ ആശയക്കുഴപ്പം മൂലം പാചകവാതക വിതരണം സംസ്ഥാനത്ത് തടസ്സപ്പെട്ടിരിക്കുകയാണ് എണ്ണ കന്വനികളും വിതരണക്കാരും സിലണ്ടറുകള്‍ വിതരണം ചെയ്യേണ്ടന്ന തീരുമാനത്തെ തുടര്‍ന്നാണ് ഈ പ്രതിസന്ധി ഉടെലെടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!