ചെമ്മാട്ട് തീപിടുത്തം കട കത്തി നശിച്ചു

chemmad fireചെമ്മാട് : ചെമ്മാട് ജംങ്കഷനില്‍ ഇന്ന് രാത്രിയുണ്ടായ തീപിടുത്തത്തില്‍ ഒരു കട പൂര്‍ണ്ണമായും കത്തിനശിച്ചു. പരപ്പനങ്ങാടി റോഡിലെ ജിദ്ദ മൊബൈല്‍സ് എന്ന ഫോറിന്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടയാണ് കത്തിയത്.

ഇന്ന് രാത്രി പത്ത് മണിയോടെയാണ് തീയും പുകയും പുറത്തേക്ക് കണ്ടത്. ഓടിക്കുടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചെമ്മാട് വാട്ടര്‍ സര്‍വീസിന്റെ ജലവിതരണവാഹനവും ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കം കട പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് ആദ്യനിഗമനം. ആലിന്‍ചുവട് സ്വദേശി നാസറിന്റെതാണ് കട. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്തുന്നു

Share news
error: Content is protected !!
Scroll to Top