മഹാരാഷ്ട്രയില്‍ ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് 27 മരണം

maharashtra2താനെ: മഹാരാഷ്ട്രയില്‍ ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. മരിച്ചവരില്‍ 19 സ്ത്രീകളും 8 പുരുഷന്‍മാരുമാണുള്ളത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്.

അപകടം നടക്കുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നു. 250 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേ സമയം മരണ നിരക്ക് ഇനിയും കൂടാനാണ് സാധ്യത എന്ന് പോലീസ് പറഞ്ഞു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

 

Share news
error: Content is protected !!
Scroll to Top