Section

malabari-logo-mobile

കഞ്ചാവ് വില്‍പ്പന കൊളറാഡോയില്‍ നിയമവിധേയമാക്കി

HIGHLIGHTS : അമേരിക്കയിലെ കൊളാറാഡോയില്‍ കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കി. ഈ തീരുമാനം നടപ്പിലാകുന്നതോടെ അമേരിക്കയുടെയും ലോകത്തിന്റെ തന്നെയും മയക്കു മരുന്നു സംസ...

imagesഅമേരിക്കയിലെ കൊളാറാഡോയില്‍ കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കി. ഈ തീരുമാനം നടപ്പിലാകുന്നതോടെ അമേരിക്കയുടെയും ലോകത്തിന്റെ തന്നെയും മയക്കു മരുന്നു സംസ്‌കാരത്തില്‍ വലിയൊരു മാറ്റം തന്നെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നിയമം നടപ്പിലാക്കുന്നതോടെ കഞ്ചാവ് നിയമവിധേയമാകുന്ന ലോകത്തിലെ തന്നെ ആദ്യ പ്രദേശമായി കൊളറാഡോ മാറിയിരിക്കുകയാണ്.

നിയമം നടപ്പിലായതോടെ കടകള്‍ക്ക് മുമ്പില്‍ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. പുതുവല്‍സര ദിനത്തില്‍ തന്നെയാണ് കൊളറാഡോയിലെ നിയമവിധേയമായ കഞ്ചാവ് വില്‍പ്പന ആരംഭിച്ചത്. ആര്‍ക്കു വേണമെങ്കിലും കടകളില്‍ പോയി കഞ്ചാവ് വാങ്ങാവുന്നതാണ്. ഏറെ നാളായി അമേരിക്ക ആകാംക്ഷയോടെ കാത്തിരുന്ന ഒരു തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 578 ദശലക്ഷം പൗണ്ടിന്റെ കഞ്ചാവ് വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി 67 ദശലക്ഷം ( ഏകദേശം 647 കോടി രൂപ) പൗണ്ട് നികുതി വരുമാനവും സര്‍ക്കാരിന് ലഭിക്കും.

sameeksha-malabarinews

ഇതിനെല്ലാം പുറമെ ഒരു വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് വളര്‍ത്താനും ഉപയോഗിക്കാനുമുള്ള അവകാശമുള്ള പ്രദേശം കൂടിയാണ് കൊളറാഡോ. ഭരണഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കൊളറാഡോയില്‍ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!