ലൈംഗികാരോപണം ജോസ് തെറ്റയിലിന് എതിരായ ഹര്‍ജി തള്ളി

thettayil-story_350_062413033030ദില്ലി :ലൈംഗിക ആരോപണ കേസില്‍ കുറ്റാരോപിതനായ ജോസ് തെറ്റയിലിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. തെറ്റയിലിന് എതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നു.

മുന്‍ മന്ത്രിയും അങ്കമാലി എംഎല്‍എയുമായിരുന്ന ജോസ് തെറ്റയില്‍ മകന് വേണ്ടി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

അതേ സമയം തെളിവായി യുവതി നല്‍കിയ ദൃശ്യങ്ങളില്‍ ബലാത്സംഗം നടന്നതായി കാണാന്‍ കഴിയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വിധി വ്യക്തമാക്കി. തെറ്റയിലിന്റെ രാഷ്ട്രീയ സ്വാധീനം തകര്‍ക്കുന്നതിനായുള്ള ആരോപണമാണിതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് തെറ്റയലിനെതിരായി യുവതി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.

 

Share news
error: Content is protected !!
Scroll to Top