പാചകവാതകവില 15 രൂപ കൂട്ടി

കൊച്ചി: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിനും ഇന്ധനത്തിനും വീണ്ടും വിലകൂട്ടി. പാചകവാതകം സിലന്‍ഡറിന് 15 രൂപയാണ് കൂട്ടിയത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലന്‍ഡറിന് കൊച്ചിയില്‍ ഈ മാസം ഒന്നിന് 891.50 രൂപയായിരുന്നത് 906.50 രൂപയായാണ് ഉയര്‍ന്നത്. തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട് 908.50 രൂപയുമാണ് പുതിയ നിരക്ക്.

വാണിജാവശ്യങ്ങള്‍ക്കുള്ള സിലന്‍ഡറുകളുടെ (19) കിലോ വില 1,729 രൂപയില്‍ നിന്ന് രണ്ടുരൂപ കുറച്ച് 1726 രൂപയാക്കി.

പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസ വരെയുമാണ് വര്‍ധിച്ചത്. കൊച്ചി നഗരത്തില്‍ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.04 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.35 രൂപയും കോഴിക്കോട് പെട്രോളിന് 103.41 രൂപയും ഡീസലിന് 96.71 രൂപയുമാണ് ബുധനാഴ്ചത്തെ നിരക്ക്.

Share news
error: Content is protected !!
Scroll to Top