Section

malabari-logo-mobile

തേഞ്ഞിപ്പലത്തുണ്ടായ വാഹനാപകടത്തിന് കാരണം ചരക്കുവാഹനങ്ങളുടെ അനധികൃതപാര്‍ക്കിങ്ങെന്ന് പരാതി

HIGHLIGHTS : തേഞ്ഞിപ്പലം; ബുധനാഴ്ച രാവിലെ തേഞ്ഞിപ്പലം കോഹിനൂറില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പ...

തേഞ്ഞിപ്പലം; ബുധനാഴ്ച രാവിലെ തേഞ്ഞിപ്പലം കോഹിനൂറില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണം ചരക്ക് ലോറികളുടെ അനധികൃത പാര്‍ക്കിങ്ങ് എന്ന് നാട്ടുകാര്‍.

ബുധനാഴ്ച രാവിലെയാണ് ദേശീയപാതയില്‍ കോഹിനൂര്‍ ഇറക്കത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകകുയായിരുന്ന കാറും പരപ്പനങ്ങാടിയിലേക്ക് പോകുകായായിരുന്ന മിനി ബസ്സും ആദ്യം കൂട്ടിയിടിച്ചു. ഈ ഇടിയില്‍ നിയന്ത്രണം വിട്ട ബസ്സ് ഇടത്തോട്ട് നീങ്ങിയ ബസ്സ് ബൈക്കിലിടിച്ചു. ഇതോടെ ബൈക്ക് നേരെ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറി.

sameeksha-malabarinews

അപകടത്തില്‍ സാരമായി പരിക്കേറ്റ യൂണിവേഴ്‌സിറ്റി ചെനക്കല്‍ സ്വദേശി മുഹമ്മദ് ശിബിലിനെ(25) ആദ്യം ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ ചരക്ക് ലോറി റോഡിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു നിര്‍ത്തിയിട്ടിരുന്നത്.

യൂണിവേഴ്‌സിറ്റി മുതല്‍ ചേളാരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെ റോഡിനിരുവശവും അനധികൃതമായി ചരക്ക് ലോറികള്‍ പാര്‍ക്ക് ചെയ്തുവരികയാണെന്നും ഇന്ന് അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേല്‍ക്കാന്‍ കാരണം ഈ പാര്‍ക്കിങ്ങാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ചേളാരി ഐഓസിയില്‍ പാര്‍ക്കിങ്ങിന് സ്ഥലമില്ലാതാകുമ്പോള്‍ ഗ്യാസ് സിലണ്ടറുകള്‍ നിറക്കാനുള്ള ലോറികളും ടാങ്കറുകളുമടക്കം ഇവിടെ പാര്‍ക്കുചെയ്യുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!