HIGHLIGHTS : മലപ്പുറം; പാചകവാതക ഗ്യാസ് സിലിണ്ടര്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിറക് വിതരണ സമരം സംഘടിപ്പി...
മലപ്പുറം; പാചകവാതക ഗ്യാസ് സിലിണ്ടര്‍ വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിറക് വിതരണ സമരം സംഘടിപ്പിച്ചു.
ഡി.സി.സി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മലപ്പുറം ടൗണില്‍ വിറക് വിതരണം ചെയ്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപറ്റ ജമീല ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ചായ പാചകം ചെയ്ത് വിതരണവും നടത്തി.
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു,ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കുഴിമണ്ണ ,മുഹമ്മദ് പാറയില്‍ ,സൈഫുദ്ധീന്‍ കണ്ണനാരി ,സഫീര്‍ ജാന്‍,മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷഹര്‍ബാന്‍ പി,നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി ശറഫുദ്ധീന്‍,കെ.എസ്.യു ജില്ലാ ജനറല്‍ സെക്രെട്ടറി അന്‍ഷിദ് .റാഷിദ് പൂക്കോട്ടൂര്‍ ,എ കെ ഷാനിദ് ,ഷാജഹാന്‍ മകരപ്പറമ്പ്,ഷാജുപെരുമണ്ണ സമീര്‍ കാബ്‌റാന്‍ ,ഹര്‍ഷദ് സി ടി ,സാദിഖ് കോഡൂര്‍ വിജീഷ് പാലത്തിങ്ങല്‍ ,സുധീഷ് പരപ്പങ്ങാടി ഫാരിസ് കെ പി ,ഇര്‍ഷാദ് കോട്ടുക്കര റമീസ് കോഴിക്കല്‍ ,അജ്മല്‍ വെള്ളിയോട് നിയാസ് കോഡൂര്‍ ,ഫായിസ് ആതവനാട് മുജീബ് അചാത് തുടങ്ങിയവര്‍ പ്രസംഗിച്ചു.