പരപ്പനങ്ങാടിയില്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു;വൈദ്യുതി മുടങ്ങി

പരപ്പനങ്ങാടി :കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം. ഇതോടെ പ്രദേശത്തെ വൈദ്യുതി മുടങ്ങി. നെടുവ കോവിലകം റോഡില്‍ ഡാല്‍ഡ പോയിന്റിനു സമീപത്താണ് സംഭവം.

പരപ്പനങ്ങാടിയില്‍ നിന്നും ചേളാരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ആണ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു .രാവിലെ 11 മണിയോടെ നടന്ന സംഭവത്തെ തുടര്‍ന്നു വൈകുന്നേരം വരെയും പരിസരത്തു വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ് .രാത്രി 8 മണിയോടെ പോസ്റ്റ് മാറ്റി വെക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കി വൈദുതി ബന്ധം പുനഃസ്ഥാപിക്കും.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Share news
error: Content is protected !!
Scroll to Top