ദില്ലി: വാണിജ്യ പാചകവാതക സിലിണ്ടറിന് വിലകുറച്ചു. 19 കിലോഗ്രാമുള്ള എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചത്. ഇതോടെ 1998.5 രൂപയായിരിക്കും വാണിജ്യ സിലിണ്ടറിന്റെ ഡല്‍ഹിയില്‍ നല്‍കേണ്ടവില. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1994 രൂപയായി.
നവംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 278 രൂപ കൂട്ടിയിരുന്നു.
അതെസമയം ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




