ശിവകാശിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി;4 മരണം;8 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ 4 പേര്‍ മരിച്ചു. 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ശേഷമാണ് ശിവകാശിയിലെ പടക്കനിര്‍മ്മാണശാലയില്‍ കെമിക്കല്‍ കൂട്ടിച്ചേര്‍ക്കുന്ന ഭാഗത്ത് അപകടം സംഭവിച്ചത്.

അപകടസമയത്ത് തൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുപത് പേരാണ് ഇവിടെ ഉണ്ടായിരുന്നത്.

പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത് കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top