മദ്യം ഒഴിപ്പിച്ച് കളഞ്ഞ സംഭവം; പോലീസിന് പരസ്യമായി വിമര്‍ശിച്ച് മന്ത്രി റിയാസ് ; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം; കോവളത്ത് പുതവത്സരതലേന്ന് ഡച്ച് സഞ്ചാരിയുടെ കയ്യില്‍ നിന്നും മദ്യം വാങ്ങി ഒഴിച്ചുകളഞ്ഞ പോലീസിന്റെ നടപടിക്കെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. സംഭവത്തില്‍ കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ബീവറേജസ് ഔട്ടിലെറ്റില്‍ നിന്ന് വാങ്ങിയ മദ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞ് വെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. മുഖ്യമന്ത്രി ആവിശ്യപ്പെട്ടതു പ്രകാരം ഡിജിപി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലീസിന്റെ നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും മന്ത്രി ആവിശ്യപ്പെട്ടിരുന്നു.

ബീവറേജസില്‍ നിന്നും മദ്യം വേടിച്ചതിന് ബില്ല് ഇല്ല എന്ന കാരണമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ബില്ല് ഇല്ലാത്തതിന് നിയമപരമായി നടപടി എടുക്കാനാകില്ല. ബീവറേജസില്‍ നിന്നും മുന്ന് ലിറ്റര്‍ വരെ മദ്യം ഒരാള്‍ക്ക് വാങ്ങി കൈവശം വെക്കാമെന്നിരിക്കെ എന്തുകൊണ്ടാണ് മദ്യം ഒഴുക്കികളയാന്‍ പോലീസ് ആവിശ്യപ്പെട്ടതെന്നതും ദുരൂഹമാണ്.

 

Share news
error: Content is protected !!
Scroll to Top