Section

malabari-logo-mobile

ലൗ ജിഹാദിന്റെ പേരില്‍ ഗോധ്രയില്‍ മുസ്ലീം യുവാക്കള്‍ക്ക് വിലക്ക്

HIGHLIGHTS : വഡോദര: ലൗ ജിഹാദിനെ തടയാനായനെന്ന പേരില്‍ ഗോധ്രയില്‍ മുസ്ലീം യുവാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗോധ്രയില്‍ നടക്കാനിരിക്കുന്ന 9 ദിവസത്തെ ഗര്‍ബ ആഘോഷ...

Untitled-1 copyവഡോദര: ലൗ ജിഹാദിനെ തടയാനായനെന്ന പേരില്‍ ഗോധ്രയില്‍ മുസ്ലീം യുവാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗോധ്രയില്‍ നടക്കാനിരിക്കുന്ന 9 ദിവസത്തെ ഗര്‍ബ ആഘോഷങ്ങളില്‍ നിന്നാണ് മുസ്ലീം യുവാക്കളെ വിലക്കിയിരിക്കുന്നത്. ഹിന്ദു അസ്മിത ഹീത്് രക്ഷക് സമിതി എന്ന വലതുപക്ഷ സംഘടനയാണ് ഗര്‍ബ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുസ്ലീം യുവാക്കളെ വിലക്കിയിരിക്കുന്നത്.

ഗര്‍ബ ആഘോഷങ്ങള്‍ക്കിടെ നാല് ലക്ഷത്തോളം ഹിന്ദു പെണ്‍കുട്ടികളെയെങ്കിലും മതം മാറ്റുന്നതിന് വിധേയമാക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ഇവര്‍ മുസ്ലീം യുവാക്കളെ വിലക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്‌ടോബറിലാണ് പ്രശസ്തമായ ഗര്‍ബ ആഘോഷം നടക്കുന്നത്.

sameeksha-malabarinews

ഗര്‍ബ ആഘോഷങ്ങളില്‍ യുവാക്കള്‍ പങ്കെടുക്കേണ്ടയെന്ന് ഹിന്ദു അസ്മിത ഹീത് രക്ഷക് സമിതി നേതാവ് ജൈമിന്‍ ഷാ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം ചെറുപ്പക്കാര്‍ മതം മാറ്റാന്‍ ശ്രമിക്കുന്നത് ഗോധ്രയില്‍ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്നും, നവരാത്രി ഒരു വിശുദ്ധ ആഘോഷമാണെന്നും മുസ്ലീം ചെറുപ്പക്കാര്‍ക്ക് വന്ദേമാതരം ചൊല്ലുന്നതില്‍ എതിര്‍പ്പാണെന്നും പിന്നെന്തിനാണ് അവരെ ഉത്സവത്തില്‍ പങ്കെടുപ്പിക്കുന്നതെന്ന് ജൈമിന്‍ ഷാ ചോദിച്ചു. അതേസമയം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിക്കണമെന്ന് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബസമേതമാണ് മുസ്ലീം യുവാക്കള്‍ എത്തുന്നതെങ്കില്‍ അവരെ പങ്കെടുപ്പിക്കാമെന്ന് ചില സംഘാടകര്‍ പറയുന്നുണ്ട്. ഗര്‍ബ ആഘോഷങ്ങളില്‍ നിന്നും മുസ്ലീം യുവാക്കളെ വിലക്കണമെന്ന് ബിജെപി എം എല്‍ എ ഉഷ തല്‍വാര്‍ നേരത്തെ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!