പ്രശസ്ത നടിയും ആന്ധ്രാപ്രദേശ് നിയമസഭാ അംഗവുമായ റോജയെ കുത്തികൊല്ലാന്‍ ശ്രമം. അജ്ഞാതനായ അക്രമിയാണ് റോജക്ക് നേരെ കത്തി ആഞ്ഞു വീശിയത്.
സംഭവത്തില്‍ റോജയുടെ വലതുകൈക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അടിയന്തിര ചികില്‍സകള്‍ നല്‍കിയ ശേഷം വിട്ടയച്ചു.
ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ആകാമെന്നാണ് സൂചന. ഇവരുടെ മണ്ഡലമായ നാഗരിയില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാനായാണ് റോജ സ്ഥലത്തെത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




