താനൂര്‍: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. താനൂര്‍ നടക്കാവിലാണ് മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. താനൂരില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയും എതിരെ വന്ന ഇന്നോവയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കാര്‍ നിയന്ത്രണം വിട്ടതിനെതുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ സ്ഥലത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




