Section

malabari-logo-mobile

ലോക കേരള സഭ; ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ; പ്രവാസലോകത്തെ വലിയ സംഗമത്തിന് വേദിയൊരുക്കിയ മുഖ്യമന്ത്രിക്ക് അഭിനന്ദനം

HIGHLIGHTS : Loka Kerala Sabha

ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കുന്നതിലും പ്രവാസികള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവര്‍ക്കായി സംസ്ഥാനം ഏതെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നതുകൂടിയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. കോവിഡ് സാഹചര്യത്തിന് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. നോര്‍ക്ക പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 17 ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. ഓരോ വര്‍ഷവും മടങ്ങിവരുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

sameeksha-malabarinews

പ്രവാസി പങ്കാളിത്തം കൂടി ഉറപ്പുവരുത്തികൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് ലോക കേരള സഭയ്ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 20 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തിയാണ് മൂന്നാം ലോക കേരള സഭ സംഘടിപ്പിക്കുന്നത്. യുവതീ യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍ എം അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസികളുടെ ഈ മഹാസംഗമത്തില്‍ പ്രവാസികകള്‍ക്ക് വേണ്ടി വലിയ പ്രയത്‌നങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി നോര്‍ക്ക ഡയറക്ടര്‍ ആര്‍.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളില്‍ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതല്‍ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചര്‍ച്ചചെയ്യണമെന്ന് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ഡോ.എം.അനിരുദ്ധന്‍ അഭിപ്രായപ്പെട്ടു.

25000ത്തോളം വിദ്യാര്‍ത്ഥികള്‍ നൂറോളം യൂണിവേഴ്‌സിറ്റികളിലായി വിദേശത്ത് പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തെ കുറിച്ചും വേള്‍ഡ് എഡ്യുക്കേഷന്‍ ഹോള്‍ഡിംഗ് സിഇഒ വിദ്യാ വിനോദ് സംസാരിച്ചു.
പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചു നിന്ന മലയാളികള്‍ നവകേരള നിര്‍മ്മിതിയിലും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും അതെ മനോഭാവനത്തോടെ അണിനിരക്കണമെന്ന് മുഹമ്മദലി പറഞ്ഞു.
എട്ടാം ക്ലാസ് മുതല്‍ പാഠ്യപദ്ധതികളില്‍ നൂതന സാങ്കേതിക വിദ്യാഭ്യാസ മേഖല ഉള്‍പ്പെടുത്തണമെന്ന് അജിത് ബാലകൃഷ്ണന്‍ പറഞ്ഞു. എം.പിമാരായ എളമരം കരീം, ജോസ് കെ മാണി, പി സന്തോഷ്‌കുമാര്‍, എന്‍.എസ് മാധവന്‍, എം.പി, എ.വി അനൂപ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!