Section

malabari-logo-mobile

നിയമത്തിന്റെ നൂലാമാലകളില്‍പെട്ട് പ്രവാസികള്‍ വലയുന്നത് അവസാനിപ്പിക്കാന്‍ നടപടി; എം.എ യൂസഫലി

HIGHLIGHTS : Action to end the encroachment of expatriates on the strings of the law; MA Yousafali

നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. ഇന്‍വെസ്റ്റ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ നിക്ഷേപിക്കാന്‍ തയ്യാറാകും.

sameeksha-malabarinews

ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിഭാഗം ബഹിഷ്‌കരിക്കുന്നതില്‍ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു. ഈ സമ്മേളനത്തിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നെന്ന രീതിയില്‍ വസ്തുതകളില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം യൂസഫലി അഭ്യര്‍ഥിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!